Pala Palli Thiruppalli (പാലാപ്പളളി തിരുപ്പളളി)Malayalam Lyrics | Kaduva

Pala Palli Thiruppalli Malayalam Lyrics from the movie Kaduva. This song sung by Athul Narukara. Music is given by Jakes Bejoy. Pala Palli Thiruppalli song lyrics are written by Santhosh Varma and Sreehari Tharayil. Movie Starring Prthviraj and Samyuktha Menon in lead roles.

 

Song Title : Pala Palli Thiruppalli
Movie : Kaduva
Singer : Athul Narukara
Lyrics : Santhosh Varma, Sreehari Tharayil
Music : JAKES BEJOY

 

Pala Palli Thiruppalli Malayalam Lyrics

ആവോ ദാമാനോ ആവോ ദാമാനോ
ആവോ ദാമാനോ ആവോ ദാമാനോ….

പാലാപ്പളളി തിരുപ്പള്ളീ പുകളേറും രാക്കുളി നാളാണേ
പാലാപ്പളളി തിരുപ്പളളി പുകളേറും രാക്കുളി നാളാണേ

പാലാപ്പളളി തിരുപ്പളളി പുകളേറും രാക്കുളി നാളാണേ
പാലാപ്പളളി തിരുപ്പള്ളീ പുകളേറും രാക്കുളി നാളാണേ

ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ
ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ

ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ
ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ

ആവോ ദാമാനോ നാലാള് കൂടണല്ലോ
ആവോ ദാമാനോ നാടാകെ ചുറ്റണല്ലോ
ആവോ ദാമാനോ നാടാകെ കൂടിയിട്ട്…

ആവോ ദാമാനോ രാക്കുളി കൂടണല്ലോ

ദേശം ചുറ്റു കരക്കാരും വരത്തൻമാരുമങ്ങെത്തിയല്ലോ
ദേശം ചുറ്റു കരക്കാരും വരത്തൻമാരുമങ്ങെത്തിയല്ലോ

ദേശം ചുറ്റു കരക്കാരും വരത്തൻമാരുമങ്ങെത്തിയല്ലോ
ദേശം ചുറ്റു കരക്കാരും വരത്തൻമാരുമങ്ങെത്തിയല്ലോ…

ആവോ ദാമാനോ പിണ്ടിയൊടിച്ചു വന്നേ
ആവോ ദാമാനോ പിണ്ടിയും കുത്തിയല്ലോ
ആവോ ദാമാനോ കൈത്തിരി കത്തുന്നല്ലോ
ആവോ ദാമാനോ ലോകത്തിൻ പൊൻ വിളക്കേ…

 

 

 

ഓലച്ചൂട്ടുമെരിയുന്നെ നടന്നോരത്താരോ മറയുന്നേ
ഓരം ചേർന്ന് നടന്നോരും പല പാണ്ടിക്കുന്നു കയറുന്നെ…

ഓലച്ചൂട്ടുമെരിയുന്നെ നടന്നോരത്താരോ മറയുന്നേ
ഓരം ചേർന്ന് നടന്നോരും പല
പാണ്ടിക്കുന്നു കയറുന്നെ…..

ഓരം ചേർന്ന് നടന്നോരും പല
പാണ്ടിക്കുന്നു കടന്നോരും
ഇത്യക്കാഗതി നിരക്കുന്നെ
നിറമാനം മെല്ലെ ഇരുട്ടുന്നേ…

ഓരം ചേർന്ന് നടന്നോരും പല
പാണ്ടിക്കുന്നു കടന്നോരും
ഇത്യക്കാഗതി നിരക്കുന്നെ
നിറമാനം മെല്ലെ ഇരുട്ടുന്നേ…

ആവോ ദാമാനോ ആർപ്പുമുയരണല്ലോ
ആവോ ദാമാനോ നാടുവരവിതന്നെ
ആവോ ദാമാനോ ഇമ്പു മുറുകണല്ലോ
ആവോ ദാമാനോ ഒല്ലു മെതിയണമ്മേ

നെഞ്ചിൽ തഞ്ചമൊരുങ്ങുന്നേ
അവർ അഞ്ചാം കുന്നു കയറുന്നേ
പള്ളിക്കുന്നിലെ മുറ്റത്ത്‌ പട
പൂഴീയ്ക്കങ്കമൊരുങ്ങുന്നേ

നെഞ്ചിൽ തഞ്ചമൊരുങ്ങുന്നേ
അവർ അഞ്ചാം കുന്നു കയറുന്നേ
പള്ളിക്കുന്നിലെ മുറ്റത്ത്‌ പട
പൂഴീയ്ക്കങ്കമൊരുങ്ങുന്നേ….

കൊമ്പൻ തുമ്പി ചുഴറ്റുന്നേ
കടുവാക്കണ്ണു കലങ്ങുന്നേ
വമ്പന്മാർ അവർ രണ്ടാളും
നെറ നേരേ പാഞ്ഞവരടുക്കുന്നെ…

കൊമ്പൻ തുമ്പി ചുഴറ്റുന്നേ
കടുവാക്കണ്ണു കലങ്ങുന്നേ
വമ്പന്മാർ അവർ രണ്ടാളും
നെറ നേരേ പാഞ്ഞവരടുക്കുന്നെ….

ആവോ ദാമാനോ മുണ്ടു മുറുക്കണല്ലോ
ആവോ ദാമാനോ അമ്പു പിടിക്കണല്ലോ
ആവോ ദാമാനോ മണ്ണ് പറക്കണല്ലോ
ആവോ ദാമാനോ വെള്ളിടി വെട്ടണല്ലോ….

Leave a Reply

Your email address will not be published. Required fields are marked *