Saphalamee Yathra Kavitha Lyrics – സഫലമീ യാത്ര | N.N.Kakkad

Saphalamee Yathra Kavitha Lyrics from the album Kavyageethikal. This Poem is written by N.N.Kakkad. Poem Sung by G Venugopal. Music is done by Jaison J Nair.

 

Poem : Saphalamee Yathra
written by: N.N.Kakkad
Singer : G.Venugopal
Music: Jaison J.Nair
Album : Kavyageethikal

 

Saphalamee Yathra Kavitha Lyrics – സഫലമീ യാത്ര

ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ
ആതിര വരും പോകുമല്ലേ സഖീ…
ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ
ആതിര വരും പോകുമല്ലേ സഖീ…
ഞാനീ ജനലഴി പിടിച്ചൊട്ടു നില്ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്ക്കൂ
ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം

വ്രണിതമാം കണ്ഠത്തിൽ ഇന്ന് നോവിത്തിരി കുറവുണ്ട്
വളരെ നാള് കൂടി ഞാൻ നേരിയ നിലാവിൻ്റെ
പിന്നിലെ അനന്തതയില് അലിയും ഇരുള് നീലിമയില്
എന്നോ പഴകിയൊരോർമ്മ കൾ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇങ്ങൊട്ടു കാണട്ടെ നീ തൊട്ടു നില്ക്കൂ

ആതിര വരും നേരം ഒരുമിച്ച് കൈകൾ കോർത്ത്
എതിരേൽക്കണം നമുക്കിക്കുറി
ആതിര വരും നേരം ഒരുമിച്ച് കൈകൾ കോർത്ത്
എതിരേൽക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നു മാർക്കറിയാം
ആതിര വരും നേരം ഒരുമിച്ച് കൈകൾ കോർത്ത്
എതിരെല്ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാർക്കറിയാം

എന്ത്, നിൻ മിഴിയിണ തുളുമ്പുന്നുവോ സഖീ
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളിൽ
മിഴിനീര് ചവർപ്പ് പെടാതീ
മധുപാത്രം അടിയോളം മോന്തുക
നേർത്ത നിലാവിൻ്റെ അടിയിൽ തെളിയുമിരുൾ നോക്ക്
ഇരുളിൻ്റെ മറകളിലെ ഓർമ്മ കളെടുക്കുക
ഇവിടെ എന്തോരോർമ്മ കളെന്നോ

 

 

 

 

നിറുകയിലിരുട്ടെന്തി പാറാവ് നില്ക്കുമീ
തെരുവ് വിളക്കുകള്ക്കപ്പുറം
പധിതമാം ബോധത്തിനപ്പുറം
ഓര്മ്മകള് ഒന്നും ഇല്ലെന്നോ… ഒന്നുമില്ലെന്നോ…

പല നിറം കാച്ചിയ വളകള് അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില് എതിരേറ്റും
പല നിറം കാച്ചിയ വളകള് അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില് എതിരേറ്റും

നൊന്തും പരസ്പരം നോവിച്ചും
മുപതിറ്റാണ്ടുകള് നീണ്ടോരീ
അറിയാത്ത വഴികളില് എത്ര കൊഴുത്ത
ചവര്പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന് ശര്ക്കര നുണയുവാന്
ഓര്മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി

ഏതോ പുഴയുടെ കളകളത്തില്
ഏതോ മലമുടി പോക്കുവെയിലില്
ഏതോ നിശീഥത്തിന് തേക്ക് പാട്ടില്
ഏതോ വിജനമാം വഴി വക്കില് നിഴലുകള്
നീങ്ങുമൊരു താന്തമാം അന്തിയില്

പടവുകളായി കിഴക്കേറെ ഉയര്ന്നു പോയി
കടു നീല വിണ്ണില് അലിഞ്ഞുപോം മലകളില്
പടവുകളായി കിഴക്കേറെ ഉയര്ന്നു പോയി
കടു നീല വിണ്ണില് അലിഞ്ഞുപോം മലകളില്

പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്
വിളയുന്ന മേളങ്ങള് ഉറയുന്ന രാവുകളില്
എങ്ങാനോരൂഞ്ഞാല് പാട്ട് ഉയരുന്നുവോ സഖീ
എങ്ങാനോരൂഞ്ഞാല് പാട്ട് ഉയരുന്നുവോ
ഒന്നുമില്ലെന്നോ… ഒന്നുമില്ലെന്നോ

ഓർമ്മകള് തിളങ്ങാതെ മധുരങ്ങള് പാടാതെ
പാതിരകള് ഇളകാതെ അറിയാതെ
ആർദ്രയാം ആർദ്ര വരുമെന്നോ സഖീ
ആർദ്രയാം ആർദ്ര വരുമെന്നോ സഖീ

ഏതാണ്ടൊരോർമ്മ വരുന്നുവോ
ഓർത്താലും ഓർക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി
നാമീ ജനലിലൂടെതിരെല്ക്കും
ഇപ്പഴയോരോർമ്മകള് ഒഴിഞ്ഞ താലം
തളർന്നൊട്ടു വിറയാർന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീർ പതിക്കാതെ മനമിടറാതെ

കാലമിനിയുമുരുളും വിഷു വരും
വർഷം വരും തിരുവോണം വരും
കാലമിനിയുമുരുളും വിഷു വരും
വർഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആർക്കറിയാം
നമുക്കിപ്പോഴീ ആർദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്ക്കാം

വരിക സഖീ അരികത്തു ചേർന്ന് നില്ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര

 

 

Leave a Reply

Your email address will not be published. Required fields are marked *